സര്‍ക്കുലേഷന്‍ പെരുപ്പിച്ച് കാണിച്ച് വായനക്കാരെ ആകര്‍ഷിക്കാനുള്ള
മരണപ്പാച്ചിലിനിടയില്‍ എസ്ക്ലൂസീവ് വാര്‍ത്തകളെന്ന പേരില്‍ കൊടുക്കുന്ന
വാര്‍ത്തകളില്‍ ബ്ലണ്ടറുകള്‍ കടന്നുകൂടുന്നത് മലയാളമനോരമയെ
സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമല്ല.... ....
ഇതാ ബ്ലണ്ടറുകളുടെ നിരയിലേക്ക് ഒരു പുതിയ വാര്‍ത്ത കൂടി....
മാത്രമല്ല മനോരമയ്ക്കൊപ്പം അതേ സ്റ്റാന്‍ഡേര്‍ഡില്‍
'പാര്‍ട്ടിയുടെ നേരറിയാന്‍, നേരത്തെയറിയാന്‍' നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്ന ദേശാഭിമാനിയുമുണ്ട്. ഹോട്ട് ഡോഗ്സ് കേക്ക് തിന്നുവെന്ന വാര്‍ത്ത ചൂടുളള പട്ടികളെ മനുഷ്യന് തിന്നുവെന്ന് ട്രാന്‍സിലേറ്റ് ചെയ്ത് കൊടുത്ത ദേശാഭിമാനിയ്ക്ക് അബദ്ധങ്ങളുടെ ആവര്‍ത്തനം വലിയ കാര്യമല്ലായിരിക്കാം...മനോരമ ഓണ്‍ലൈനില്‍ കണ്ട വാര്‍ത്ത കോപ്പിയടിച്ച് പേരിന് ചില മാറ്റങ്ങള്‍ വരുത്തി പിണറായിയുടെ പത്രവും അബന്ധ വാര്‍ത്ത കൊടുത്തിരിക്കുകയാണ്..
ശ്രീനഗറില്‍ റുക്സാന എന്ന ഇരുപത്തിയൊന്നുകാരി തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഭീകരരിലൊരാളെ വെടിവച്ചുകൊന്നുവെന്ന വാര്‍ത്തയാണ് വിഷയം..
ശ്രമം വിഫലമായതിനെത്തുടര്‍ന്ന് തീവ്രവാദികളിലൊരാളുടെ
തോക്ക് പിടിച്ചുവാങ്ങി റുക്സാന വെടിവച്ചുവെന്നതാണ് യഥാര്‍ത്ഥ വാര്‍ത്ത...
റുക്സാന തീവ്രവാദിയെ കൊന്നത് മഴു കൊണ്ട് വെട്ടിയാണ്.....
വെടി വെച്ചത് സഹോദരനും....
അതും പിറകില്‍ നിന്ന് വന്ന് കമാന്‍ഡറുടെ
തലയില്‍ തന്നെ വെട്ടിയെന്നും
മനോരമ ലേഖകന്‍ ഭാവനയില്‍ കണ്ട്
എഴുതിയിരിക്കുന്നു..... !!!!!!!!!!!!!!!!!
എന്നാല്‍ അച്ചായന്റെ പത്രക്കാര് വൈകിയാണെങ്കിലും തെറ്റ് മനസ്സിലാക്കി പത്രത്തില്‍ വാര്‍ത്ത നേരായി തന്നെ കൊടുത്തു.
സഖാവ് ലാവ്ലിന്റെ
സഖാവ് ലാവ്ലിന്റെ
പത്രമാകട്ടെ മാറ്റമെന്നത് പാര്‍ട്ടി വിലക്കിയ സാധനമാണെന്ന നാട്യത്തോടെ അബന്ധം അതേ പടി ആവര്‍ത്തിച്ചു.
ഭരത് മുരളിയുടെ രണ്ടച്ചന്മാരുണ്ടെന്ന് വരെ പറഞ്ഞ അച്ചായന്റെ പത്രത്തിനും ഇത് വലിയ പുതുമയല്ലായിരിക്കാം...തന്നെ വെട്ടിയയാളെ പോള്‍ എം ജോര്‍ജ്ജ് തിരിച്ചറിഞ്ഞുവെന്ന് വരെ കൊടുത്ത പത്രമാണെന്നോര്ക്കണം.
എന്നാലും എന്റെ അച്ചായാ.....ഇതൊക്കെ ആളുകള്‍ വായിക്കുന്നതല്ലേ ????? ദേശാഭിമാനിയില്‍ വാര്‍ത്ത തെറ്റിയാല്‍ വലിയ കുഴപ്പമില്ലെന്ന് വയ്ക്കാം. എന്തെന്നാല്‍ ആകെ വായിക്കുന്നതില്‍ 99 ശതമാനവും സഖാക്കള്‍ മാത്രമാണ്. ഇതിലും വലിയ നുണകള്‍ നേതാക്കളുടെ വായില്‍ നിന്ന് അതേപോലെ വിഴുങ്ങി ദഹിപ്പിക്കുന്ന അണികള്‍ ഇതും ഇതിലപ്പുറവും വിശ്വസിക്കും....
എന്നാലും എന്റെ അച്ചായാ.....ഇതൊക്കെ ആളുകള്‍ വായിക്കുന്നതല്ലേ ????? ദേശാഭിമാനിയില്‍ വാര്‍ത്ത തെറ്റിയാല്‍ വലിയ കുഴപ്പമില്ലെന്ന് വയ്ക്കാം. എന്തെന്നാല്‍ ആകെ വായിക്കുന്നതില്‍ 99 ശതമാനവും സഖാക്കള്‍ മാത്രമാണ്. ഇതിലും വലിയ നുണകള്‍ നേതാക്കളുടെ വായില്‍ നിന്ന് അതേപോലെ വിഴുങ്ങി ദഹിപ്പിക്കുന്ന അണികള്‍ ഇതും ഇതിലപ്പുറവും വിശ്വസിക്കും....



മനോരമ ഓണ്‍ലൈനില്‍ കണ്ട വാര്‍ത്ത കോപ്പിയടിച്ച് പേരിന് ചില മാറ്റങ്ങള്‍ വരുത്തി പിണറായിയുടെ പത്രവും അബന്ധ വാര്‍ത്ത കൊടുത്തിരിക്കുകയാണ്..
ReplyDeleteഎന്നാല്‍ അച്ചായന്റെ പത്രക്കാര് വൈകിയാണെങ്കിലും തെറ്റ് മനസ്സിലാക്കി പത്രത്തില്‍ വാര്‍ത്ത നേരായി തന്നെ കൊടുത്തു.
സഖാവ് ലാവ്ലിന്റെ പത്രമാകട്ടെ മാറ്റമെന്നത് പാര്‍ട്ടി വിലക്കിയ സാധനമാണെന്ന നാട്യത്തോടെ അബന്ധം അതേ പടി ആവര്‍ത്തിച്ചു.
മനോരമ മാജിക്
ReplyDeleteമഴു തോക്കായി...
സോറി തോക്ക് മഴു ആയി മാറി....അല്ലേ ?
ഹ ഹ സംഗതി കൊള്ളാമല്ലോ.. മച്ചൂ...
ReplyDeleteമലയാള മനോരമ ബ്ലണ്ടര്‍ രമയായോ..:)
ഓണ്‍ലൈനിലാണോ ഈ വാര്‍ത്ത ???
ദേശാഭിമാനിയും കൊള്ളാമല്ലോ..
ഉറക്കെ പറയണ്ട....
അച്ചായനും ലാവ്ലിനും കൂടി
ക്വട്ടേഷന്‍ കൊടുക്കും..:)
ക്ഷമിക്ക് ടിന്റു മോനേ....
ReplyDeleteനേര് നേരത്തെയറിയിക്കാന്‍ വേണ്ടിയാവും
ദേശാഭിമാനിയും ധൃതി കാണിച്ചത്..
നൂറോളം വേവിച്ച പട്ടികളെ
അമേരിക്കക്കാരന് സായിപ്പ്
തിന്ന വാര്‍ത്ത കാര്യമായി തന്നെ
കൊടുത്ത സഖാക്കളുടെ പത്രത്തിന്
അതൊന്നു വലിയ കാര്യമില്ലെന്നേ..
പിന്നെ മനോരമയുടെ കാര്യം....
സര്‍ക്കുലേഷന്‍ കുറേയുണ്ട് എന്ന്
പറഞ്ഞു നടക്കുന്ന ഒരു ടീം....
അത്രയേയുള്ളൂ..
എന്തായാലും പോസ്റ്റ് കലക്കി
ആരെ എന്തിനെ എങ്ങനെ വിശ്വസിക്കും?
ReplyDeleteരണ്ട് വാർത്തയും ശരിയാണ്
ReplyDeleteആ പെൺകുട്ടി തീവ്രവാദിയെ ആദ്യം മഴു കൊണ്ട് വെട്ടുകയും പിന്നീട് വെടി വെയ്ക്കുകയും ചെയ്തിട്ടുണ്ട്.
അതു കൊണ്ട് വെട്ടി കൊന്നു എന്ന് പറഞ്ഞാലും വെടി വെച്ചു കൊന്നു എന്ന് പറഞ്ഞാലും ശരി തന്നെ. ഇന്ന് മാധ്യമ വിചാരത്തിൽ ഇത് ക്ലാരിഫൈ ചെയ്തിരുന്നു.
കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന ടിന്റു.. ഇളം പ്രായത്തിൽ ഇങ്ങനെ ലാവ്ലിൻ പത്രം എന്നും റബ്ബർ പത്രം എന്നൊന്നും വിളിക്കാതെ.. മുട്ടയിൽ നിന്നൊന്ന് വിരിയട്ടെ. വിവരക്കേട് വിളിച്ച് പറയുന്നതിനും ഒരു അതിരൊക്കെ ഉണ്ട്. ആളാവാൻ എന്തു കൊണയും പറയാം എന്നാണൊ?
This comment has been removed by the author.
ReplyDeleteപാണ്ടിയണ്ണാ.....
ReplyDeleteമഴു കൊണ്ട് വെട്ടിയില്ല... വെടി വയ്ക്കുക മാത്രമേ
ചെയ്തുള്ളൂ.. എന്നൊന്നുമല്ല അടിയന് പറഞ്ഞത്..
മഴു കൊണ്ട് വെട്ടി തീവ്രവാദിയെ പരിക്കേല്‍പ്പിച്ചത്
റുക്സാനയുടെ സഹോദരനാണെന്നാണ്...
മനോരമയും ദേശാഭിമാനിയും മാധ്യമം പത്രവുമെല്ലാം
റുക്സാനയാണ് മഴു കൊണ്ട് വെട്ടിയത് എന്നാണ് വാര്‍ത്ത കൊടുത്തത്..
സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്
അഥവാ ഈയൊരു വാര്‍ത്ത പുറംലോകത്തെ
അറിയിച്ചത് ടൈംസ് നൗ ചാനലില്‍ കൃത്യമായി
പറയുന്നുണ്ട് തീവ്രവാദിനേതാവിനെ മഴുകൊണ്ട്
വെട്ടിയത് സഹോദരനാണെന്ന്.....
എന്നാല്‍ ചില മലയാള പത്രങ്ങള്‍ മാത്രം
റുക്സാനയുടെ കയ്യില്‍ മഴുവങ്ങ് ഏല്‍പ്പിച്ചു..!!!!!!!
ഇതാണ് യഥാര്‍ത്ഥ സംഭവം....
അല്ലാതെ മാധ്യമവിചാരത്തില്‍ കണ്ടു കേട്ടുവൊന്നെക്കെ
പറഞ്ഞ് വാര്‍ത്ത അപ്പാടെ ദഹിക്കാതെ വിഴുങ്ങരുത്.....
പിന്നെ ഈ ടിന്റു വിരിഞ്ഞ് പുറത്തിറങ്ങിയിട്ട്
കാലം കുറേയായി..
ടിന്റു വരമ്പേല് നടക്കുമ്പോള്‍
പാണ്ടിയണ്ണന് ഞരമ്പേല്‍ കിടക്കുകയാ....
അതുകൊണ്ട് ആ ടൈപ്പ് കമന്റ് വേണ്ട മച്ചു...
സ്നേഹത്തോടെ...
മി. ടിന്റു :)