സര്‍ക്കുലേഷന്‍ പെരുപ്പിച്ച് കാണിച്ച് വായനക്കാരെ ആകര്‍ഷിക്കാനുള്ള
മരണപ്പാച്ചിലിനിടയില്‍ എസ്ക്ലൂസീവ് വാര്‍ത്തകളെന്ന പേരില്‍ കൊടുക്കുന്ന
വാര്‍ത്തകളില്‍ ബ്ലണ്ടറുകള്‍ കടന്നുകൂടുന്നത് മലയാളമനോരമയെ
സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമല്ല.... ....
ഇതാ ബ്ലണ്ടറുകളുടെ നിരയിലേക്ക് ഒരു പുതിയ വാര്‍ത്ത കൂടി....
മാത്രമല്ല മനോരമയ്ക്കൊപ്പം അതേ സ്റ്റാന്‍ഡേര്‍ഡില്‍
'പാര്‍ട്ടിയുടെ നേരറിയാന്‍, നേരത്തെയറിയാന്‍' നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്ന ദേശാഭിമാനിയുമുണ്ട്. ഹോട്ട് ഡോഗ്സ് കേക്ക് തിന്നുവെന്ന വാര്‍ത്ത ചൂടുളള പട്ടികളെ മനുഷ്യന് തിന്നുവെന്ന് ട്രാന്‍സിലേറ്റ് ചെയ്ത് കൊടുത്ത ദേശാഭിമാനിയ്ക്ക് അബദ്ധങ്ങളുടെ ആവര്‍ത്തനം വലിയ കാര്യമല്ലായിരിക്കാം...മനോരമ ഓണ്‍ലൈനില്‍ കണ്ട വാര്‍ത്ത കോപ്പിയടിച്ച് പേരിന് ചില മാറ്റങ്ങള്‍ വരുത്തി പിണറായിയുടെ പത്രവും അബന്ധ വാര്‍ത്ത കൊടുത്തിരിക്കുകയാണ്..
ശ്രീനഗറില്‍ റുക്സാന എന്ന ഇരുപത്തിയൊന്നുകാരി തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഭീകരരിലൊരാളെ വെടിവച്ചുകൊന്നുവെന്ന വാര്‍ത്തയാണ് വിഷയം..
ശ്രമം വിഫലമായതിനെത്തുടര്‍ന്ന് തീവ്രവാദികളിലൊരാളുടെ
തോക്ക് പിടിച്ചുവാങ്ങി റുക്സാന വെടിവച്ചുവെന്നതാണ് യഥാര്‍ത്ഥ വാര്‍ത്ത...
റുക്സാന തീവ്രവാദിയെ കൊന്നത് മഴു കൊണ്ട് വെട്ടിയാണ്.....
വെടി വെച്ചത് സഹോദരനും....
അതും പിറകില്‍ നിന്ന് വന്ന് കമാന്‍ഡറുടെ
തലയില്‍ തന്നെ വെട്ടിയെന്നും
മനോരമ ലേഖകന്‍ ഭാവനയില്‍ കണ്ട്
എഴുതിയിരിക്കുന്നു..... !!!!!!!!!!!!!!!!!
എന്നാല്‍ അച്ചായന്റെ പത്രക്കാര് വൈകിയാണെങ്കിലും തെറ്റ് മനസ്സിലാക്കി പത്രത്തില്‍ വാര്‍ത്ത നേരായി തന്നെ കൊടുത്തു.
സഖാവ് ലാവ്ലിന്റെ
സഖാവ് ലാവ്ലിന്റെ
പത്രമാകട്ടെ മാറ്റമെന്നത് പാര്‍ട്ടി വിലക്കിയ സാധനമാണെന്ന നാട്യത്തോടെ അബന്ധം അതേ പടി ആവര്‍ത്തിച്ചു.
ഭരത് മുരളിയുടെ രണ്ടച്ചന്മാരുണ്ടെന്ന് വരെ പറഞ്ഞ അച്ചായന്റെ പത്രത്തിനും ഇത് വലിയ പുതുമയല്ലായിരിക്കാം...തന്നെ വെട്ടിയയാളെ പോള്‍ എം ജോര്‍ജ്ജ് തിരിച്ചറിഞ്ഞുവെന്ന് വരെ കൊടുത്ത പത്രമാണെന്നോര്ക്കണം.
എന്നാലും എന്റെ അച്ചായാ.....ഇതൊക്കെ ആളുകള്‍ വായിക്കുന്നതല്ലേ ????? ദേശാഭിമാനിയില്‍ വാര്‍ത്ത തെറ്റിയാല്‍ വലിയ കുഴപ്പമില്ലെന്ന് വയ്ക്കാം. എന്തെന്നാല്‍ ആകെ വായിക്കുന്നതില്‍ 99 ശതമാനവും സഖാക്കള്‍ മാത്രമാണ്. ഇതിലും വലിയ നുണകള്‍ നേതാക്കളുടെ വായില്‍ നിന്ന് അതേപോലെ വിഴുങ്ങി ദഹിപ്പിക്കുന്ന അണികള്‍ ഇതും ഇതിലപ്പുറവും വിശ്വസിക്കും....
എന്നാലും എന്റെ അച്ചായാ.....ഇതൊക്കെ ആളുകള്‍ വായിക്കുന്നതല്ലേ ????? ദേശാഭിമാനിയില്‍ വാര്‍ത്ത തെറ്റിയാല്‍ വലിയ കുഴപ്പമില്ലെന്ന് വയ്ക്കാം. എന്തെന്നാല്‍ ആകെ വായിക്കുന്നതില്‍ 99 ശതമാനവും സഖാക്കള്‍ മാത്രമാണ്. ഇതിലും വലിയ നുണകള്‍ നേതാക്കളുടെ വായില്‍ നിന്ന് അതേപോലെ വിഴുങ്ങി ദഹിപ്പിക്കുന്ന അണികള്‍ ഇതും ഇതിലപ്പുറവും വിശ്വസിക്കും....


